
കറ്റാനം : ഭരണിക്കാവ് പഞ്ചായത്ത് പ്രസിഡന്റ്, ഭരണിക്കാവ് സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, മാവേലിക്കര എ.ആർ.രാജരാജ വർമ്മ സ്മാരകം ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന കറ്റാനം ശബരിക്കൽ കെ. ഗോപിനാഥൻ നായരുടെ ഒന്നാം ചരമവാർഷികാചരണം കറ്റാനത്ത് നടന്നു. അനുസ്മരണയോഗം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. സ്മൃതി മണ്ഡപവും മന്ത്രി അനാച്ഛാദനം ചെയ്തു. ആർ. ഗംഗാധരൻ അധ്യക്ഷത വഹിച്ചു.എം.എസ്.അരുൺകുമാർ എം.എൽ.എ,അഡ്വ. ജി. ഹരിശങ്കർ, കെ. മധുസൂദനൻ, മുരളി തഴക്കര, കോശി അലക്സ്, പി. അരവിന്ദാക്ഷൻ, ആർ. രാജേഷ്, ബി.വിശ്വനാഥൻ, എ.എം.ഹാഷിർ, സിബി വർഗീസ്,കെ.ഇ. നാരായണൻ എന്നിവർ പ്രസംഗിച്ചു.