ഹരിപ്പാട്: ജില്ലയിലെ ഏക കേന്ദ്രീയ വിദ്യാലയമായ, ചേപ്പാട് എൻ.ടി​.പി.സി കേന്ദ്രത്തിൽ പ്രവർത്തിച്ചുവരുന്ന കെ. വി എൻ.ടി​.പി.സി സ്കൂൾ സംരക്ഷിക്കണമെന്നും മതിയായ സ്പോൺസർഷിപ്പ് സംസ്ഥാന സർക്കാർ നല്കണമന്നും ആവശ്യപ്പെട്ട് കെ.വി പേരന്റ് അസോസിയേഷന്റെ നേതൃത്വത്തിൽ എൻ.റ്റി പി.സി സ്കൂളിലെ വിദ്യാർത്ഥി പ്രതിനിധികൾ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. ഹരിപ്പാട് ഹെഡ് പോസ്റ്റ് ഓഫീസിൽ നിന്നും വിദ്യാർത്ഥി പ്രതിനിധികളായ കെ.എസ് കേശവനാഥ്, ഗാർഖി പ്രിയദർശിനി, തപസ് ദീപു, ഹിന്ദ് നിയാസ്സി, യദുകൃഷ്ണ അനിഷ്, മഹേശ്വർ നന്ദകുമാർ, ഹൃദേഷ് ഹരി, നീരജാ കൃഷ്ണൻ, അർഷാദ്, മഹേശ്വർ ശ്രീജിത്ത്, അഹ്സൻ മുഹമ്മദ്, ഗംഗാ പ്രിയദർശിനി, ഈമാൻ നിയാസ്സി, യാദവ് കൃഷ്ണ, ഹ്യദ്യാഹരി, തീർത്ഥ ദീപു, ശ്രീബാല തുടങ്ങിയവരുടെ നേത്യത്വത്തിലാണ് മുഖ്യമന്ത്രിക്ക് കത്തയച്ചത്. തുടർന്ന് വിദ്യാർത്ഥികൾ രക്ഷകർത്താക്കളുമായി താലുക്കാഫീസിലും എത്തി മുഖ്യമന്ത്രിക്ക് നല്കാനുള്ള നിവേദനം കാർത്തികപ്പള്ളി തഹസിൽദാർക്ക് കൈമാറി. ചടങ്ങിൽ അഡ്വ.വി.ഷുക്കൂർ, കെ.കെ സുരേന്ദ്രനാഥ്‌ ,എച്ച് .നിയാസ്, അനിഷ് കരിപ്പുഴ, കെ.കെ.രാമകൃഷ്ണൻ, ശ്രീവിവേക്, ഇ .നാസറുദ്ധീൻ, സ്മൃതി ഹരി, ബിന്ദു നന്ദകുമാർ, ദീപ്തി കുമാരപുരം പി.സി പ്രമോദ് തുടങ്ങിയവർ പങ്കെടുത്തു.