adarikkal

മാന്നാർ: ആസാദ് കി അമൃത മഹോത്സവത്തി​ന്റെ ഭാഗമായി ഉപഭോക്ത വാരാചരണം -2021 മായി ബന്ധപ്പെട്ട് സംസ്ഥാന പൊതുവിതരണ വകുപ്പിന്റെ നേതൃത്വത്തിൽ ചെന്നിത്തല മുപ്പത്തിയാറാം നമ്പർ റേഷൻ ഡിപ്പോയിലെ മുതിർന്ന ഉപഭോക്താവിനെ ആദരിച്ചു. ചെന്നിത്തല ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻറിങ്ങ് കമ്മറ്റി ചെയർമാൻ ദീപു പടകത്തിൽ മുതിർന്ന ഉപഭോക്താവിനെ ആദരിച്ചു. ഗ്രാമപഞ്ചായത്തംഗം അഭിലാഷ് തൂമ്പിനാത്ത്, റേഷനിങ്ങ് ഇൻസ്പെക്ടർമാരായ രഘുനാഥ്, സ്മിത, രാജൻ മാത്യു എന്നിവർ സംസാരിച്ചു.