a

മാവേലിക്കര: വിദ്യാഭ്യാസ രംഗത്തെ ഗുണനിലവാര മാനദണ്ഡങ്ങൾ പാലിച്ച് നടത്തുന്ന വിദ്യാലയങ്ങൾക്ക് നൽകുന്ന ഐ.എസ്.ഒ 9001- 2015 സർട്ടിഫിക്കറ്റ് മാവേലിക്കര വിദ്യാധിരാജാ വിദ്യാപീഠം സെൻട്രൽ സ്‌കൂളിന് ലഭിച്ചു. വിദ്യാലയത്തിൽ നടന്ന ചടങ്ങിൽ മാവേലിക്കര അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജി മോഹിത് സി.എസിൽ നിന്ന് സ്‌കൂൾ ട്രസ്റ്റ് വൈസ് പ്രസിഡന്റ് ജയപ്രകാശ് വല്യത്താൻ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.

ചടങ്ങിൽ കഴിഞ്ഞ വർഷം പാഠ്യ,പാഠ്യേതര രംഗങ്ങളിൽ മികവ് തെളിയിച്ച പ്രതിഭകളെ ആദരിച്ചു. യോഗത്തിൽ ജയപ്രകാശ് വല്യത്താൻ അദ്ധ്യക്ഷനായി. ഐ.എസ്.ഒ പ്രതിനിധി അനൂപ് എം.കെ, സ്‌കൂൾ മാനേജിംഗ് ട്രസ്റ്റി എം.എൻ ശശിധരൻ, സി.പി മോഹനചന്ദ്രൻ, യോഗേഷ്, ട്രസ്റ്റ് സെക്രട്ടറി വി.അനിൽ കുമാർ, അഡ്വ.അനിൽ വിളയിൽ, ബാലൻ പിള്ള ചെറുമഠം, മധുസൂദനൻ പിള്ള, അനിൽ ഹരിശ്രീ, ജയശ്രീ ടീച്ചർ, വിജയകുമാർ, രേണുക എന്നിവർ സംസാരിച്ചു.