
ഹരിപ്പാട്: ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എ. ഷാനവാസിന്റെ നേതൃത്വത്തിൽ ജില്ലാകളക്ടർക്ക് പരാതി നൽകിയതോടെ വീയപുരത്ത് ഡ്രഡ്ജിംഗ് ആരംഭിച്ചു. ഇന്നലെ രാവിലെ മുതലാണ് ഡ്രഡ്ജിംഗ് ആരംഭിച്ചത്. വീയപുരം മുതൽ തോട്ടപ്പള്ളി സ്പിൽവേ വരെയുള്ള 11 കിലോമീറ്റർ ലീഡിംഗ് ചാനലിൽ അടിഞ്ഞുകൂടിയിട്ടുള്ള എക്കലും മണലും മാറ്റുന്ന പ്രവൃത്തികൾക്കാണ് തുടക്കമായത്. എന്നാൽ ചെറുതനയിൽ മാത്രം ഡ്രഡ്ജിംഗ് നടത്തി മടങ്ങാനായിരുന്നു കരാറുകാരന്റെ തീരുമാനം. ചെറുതനയിൽ മണലും, വീയപുരത്ത് ചെളിയുമാണെന്ന കണ്ടെത്തലാണ് ഇതിന് കാരണം.