ആലപ്പുഴ: നഗരത്തിലും മണ്ണഞ്ചേരിയിലും കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കൊലപാതങ്ങൾ സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തിൽ അമ്പലപ്പുഴ എം.എൽ.എ എച്ച്.സലാമിനെതിരെ ബി.ജെ.പി നേതാവ് കെ.സുരേന്ദ്രൻ നടത്തിയ പ്രസ്താവന ശുദ്ധ അസംബന്ധമാണന്ന് സി.പി.ഐ.എം ജില്ലാ സെക്രട്ടറി ആർ.നാസർ പറഞ്ഞു. സംഭവം അറിഞ്ഞയുടൻ എച്ച്.സലാം രണ്ടു മരണവീടുകളിലുമെത്തി ബന്ധുക്കളെ ആശ്വസിപ്പിക്കുകയും അവരുടെ
ദു:ഖത്തിൽ പങ്കുചേരുകയും ചെയ്തു. ബി.ജെ.പിയുടെയും എസ്.ഡി.പി.ഐയുടെയും ഉന്നത നേതൃത്വത്തിലേക്ക് അന്വേഷണം എത്തുമോ എന്ന അങ്കലാപ്പിൽ നിന്നുമാണ് സുരേന്ദ്രൻ ഇത്തരം ജല്പനങ്ങൾ നടത്തുന്നതെന്നും നാസർ പ്രസ്താവനയിൽ പറഞ്ഞു.