pt

ആലപ്പുഴ: ഗുരുദേവ വചനങ്ങൾ ശിരസാവഹിച്ച് വ്യക്തി ജീവിതത്തിലുടനീളം മറ്റുള്ളവരുടെ ഉന്നമനത്തിനും ദുഃഖനിവാരണത്തിനും അക്ഷീണം പ്രയത്നിച്ച പടനായകനാണ് പി.ടി. തോമസെന്ന് കെ.പി.സി.സി ഒ.ബി.സി വിഭാഗം സംസ്ഥന ജന. സെക്രട്ടറി രാജേഷ് സഹദേവൻ അനുസ്മരിച്ചു. കരുണാർദ്രമായ പെരുമാറ്റം കൊണ്ട് മാനവ ഹൃദയത്തിൽ ഇടം നേടിയ പി.ടിയുടെ ശ്രമഫലമായാണ് ശ്രീനാരായണ ഗുരുദേവന്റെ പേരിൽ 5 രൂപയുടെ നാണയം കേന്ദ്ര സർക്കാർ പുറത്തിറക്കിയത്. പിന്നാക്ക വിഭാഗത്തിന്റെ ഉന്നമനത്തിനായി അക്ഷീണം പ്രയത്നിച്ച അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു.