മാവേലിക്കര: എൽ.ജെ.ഡിയിൽ നിന്ന് രാജിവെച്ച് സി.പി.എമ്മിൽ ചേർന്നതായി തന്റെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണന്ന് ലോക് താന്ത്രിക് യുവജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി അനു ആനന്ദ് അറിയിച്ചു. സംഘടനാ വിരുദ്ധ പ്രവർത്തനത്തിന് പാർട്ടിയിൽ നിന്ന് പുറത്താക്കിയ യുവജനതാദളിന്റെ രണ്ട് ഭാരവാഹികളാണ് തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം നടത്തിയ വാർത്താ സമ്മേളനത്തിൽ ഇത്തരം വ്യാജവാർത്തകൾ പ്രചരിപ്പിച്ചത്. ലോക് താന്ത്രിക് യുവജനതാദൾ സംസ്ഥാന കമ്മിറ്റിയും ആലപ്പുഴ ജില്ല കമ്മറ്റിയും നിയോജകമണ്ഡലം കമ്മിറ്റികളും ഒറ്റക്കെട്ടായി എൽ.ജെ.ഡി സംസ്ഥാന അധ്യക്ഷൻ എം.വി.ശ്രേയാംസ്കുമാറിന് പിന്നിൽ ഉറച്ചു നിൽക്കുമെന്നും അനു ആനന്ദ്‌പ്രസ്താവനയിൽ അറിയിച്ചു.