മാവേലിക്കര: പാറ്റൂർ കുടിവെള്ള പദ്ധതിയുടെ സ്രോതസ്സായ ഇടപ്പോൺ റോ വാട്ടർ പമ്പ് ഹൗസിന്റെ കിണറിലും കിണറിലേക്ക് വെള്ളം എത്തിക്കുന്ന ചാനലിലും വലിയ തോതിൽ ചെളി അടിഞ്ഞു കൂടിയിരിക്കുന്നതിനാൽ അവിടെ നിന്നുള്ള പമ്പിങ്ങിന് തടസം നേരിടും. ചെളിനീക്കം ചെയ്യുന്നതിനാൽ 23, 24 തീയതികളിൽ നൂറനാട്, താമരക്കുളം, പാലമേൽ, ചുനക്കര പഞ്ചായത്തുകളിൽ ശുദ്ധജലവിതരണം തടസപ്പെടും.