naduvathul-up-school

പൂച്ചാക്കൽ: അരൂക്കുറ്റി നദുവത്തുൽ ഇസ്ലാം യു.പി സ്‌കൂൾ പ്രീ പ്രൈമറി വിഭാഗം വിദ്യാർത്ഥികളുടെ ഓൺലൈൻ മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനദാനവും രക്ഷകർത്തൃസംഗമവും നടത്തി. പഞ്ചായത്ത് മെമ്പർ പ്രകാശൻ വെള്ളപ്പനാട് സംഗമം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ജലീൽ അരൂക്കുറ്റി അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് കെ.പി. കെബീർ, പി.ടി.എ സെക്രട്ടറി പി.എ. അൻസാരി എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് സി.എം. സലീമ സ്വാഗതവും പ്രീപ്രൈമറി വിഭാഗം ഇൻചാർജ് ഹസീന നന്ദിയും പറഞ്ഞു.