
ചേർത്തല:സി.പി.എം ചേർത്തല ഏരിയാ സമ്മേളനം തുടങ്ങി.രക്തസാക്ഷി ഷിബുവിന്റെ തവണക്കടവിലെ സ്മൃതിമണ്ഡപത്തിൽനിന്നും പതാകജാഥയും രക്തസാക്ഷി സി.എ.കരുണാകരന്റെ വസതിയിൽ നിന്നും കൊടിമരജാഥയും നൂറുകണക്കിനു പ്രവർത്തകരുടെ അകമ്പടിയോടെ സമ്മേളനം നടക്കുന്ന ചേർത്തല നഗരസഭ ടൗൺഹാളിലെത്തിച്ചു. പി.എം.പ്രമോദ് നയിച്ച പതാകജാഥ ഏരിയാസെക്രട്ടറി കെ.രാജപ്പൻനായരും എൻ.ആർ.ബാബുരാജ് നയിച്ച കൊടിമരജാഥ മുനിസിപ്പൽ ചെയർപേഴ്സൺ ഷേർളി ഭാർഗവനും ഉദ്ഘാടനം ചെയ്തു.
ഇരുജാഥകളും കുപ്പിക്കവലയിൽ ഒത്തുചേർന്ന് പ്രകടനമായാണ് സമ്മേളന നഗറിലേക്കെത്തിയത്.സ്വാഗതസംഘം ചെയർമാൻ അഡ്വ.കെ. പ്രസാദ് കൊടിമരവും പതാകയും ഏറ്റുവാങ്ങി.തുടർന്നു നടന്ന പൊതുസമ്മേളനം സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു.
പ്രതിനിധിസമ്മേളനം ഇന്ന് രാവിലെ 10ന് സംസ്ഥാനകമ്മിറ്റിയംഗം ജി.സുധാകരൻ ഉദ്ഘാടനം ചെയ്യും.ഏരിയാ സെക്രട്ടറി കെ.രാജപ്പൻനായർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കുംചർച്ചകൾക്കും തിരഞ്ഞെടുപ്പുകൾക്കും ശേഷം 24ന് സമ്മേളനം പുതിയ സെക്രട്ടറിയേയും കമ്മിറ്റിയേയും തിരഞ്ഞെടുക്കും.
വികസനം അട്ടിമറിക്കാനുള്ള നീക്കം
ജനങ്ങളെ അണിനിരത്തി നേരിടും : കോടിയേരി
ചേർത്തല: സംസ്ഥാനത്തെ വികസന പദ്ധതികൾ അട്ടിമറിക്കാനുള്ള യു.ഡി.എഫ്-ബി.ജെ.പി നീക്കങ്ങളെ ജനങ്ങളെ അണിനിരത്തി നേരിടുമെ്ന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. സി.പി.എം ചേർത്തല ഏരിയാ സമ്മേളനത്തിനു മുന്നോടിയായി നടന്ന പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബൃഹത്തായ പദ്ധതികൾ നടപ്പായാൽ തങ്ങൾക്കിനി കേരളത്തിൽ സ്ഥാനമുണ്ടാകില്ലെന്ന ആകുലതകളാണ് യു.ഡി.എഫിന്റെയും ബി.ജെ.പിയുടെയും എതിർപ്പുകൾക്ക് പിന്നിൽ.എതിർപ്പുകൾക്കു മുന്നിൽ തലകുനിക്കാൻ ഉദ്ദേശിക്കുന്നില്ല.
ഏതെങ്കിലും നേതാവിന്റെ തീരുമാനം നടപ്പാക്കുന്ന പാർട്ടിയല്ല സി.പി.എമ്മെന്നും ലക്ഷക്കണക്കിനുള്ള പാർട്ടിയംഗങ്ങളുടെ തീരുമാനങ്ങളാണ് പാർട്ടി നയങ്ങളായി നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്വാഗതസംഘം ചെയർമാൻ കെ.പ്രസാദ്,
ഏരിയാ സെക്രട്ടറി കെ.രാജപ്പൻനായർ,എൻ.ആർ.ബാബുരാജ്,എ.എസ്.സാബു,ഷേർളിഭാർഗവൻ എന്നിവർ പങ്കെടുത്തു.