ph

കായംകുളം: കായംകുളം എം.എസ്.എം കോളേജിൽ ഇന്നലെ നടത്താനിരുന്ന ക്രിസ്മസ് ആഘോഷം വിലക്കിയത് സംഘർഷാവസ്ഥയുണ്ടാക്കി. ആഘോഷം നടത്തിയാൽ സംഘർഷം ഉണ്ടാകുമെന്ന് ഇന്റലിജൻസ് റിപ്പോർട്ട് ഉണ്ടെന്ന് കായംകുളം പൊലീസ് ഇൻസ്പെക്ടർ പ്രിൻസിപ്പലിന് കത്ത് നൽകിയതിനെ തുടർന്നാണ് പരിപാടി വേണ്ടന്ന് വച്ചതെന്ന് കോളേജ് അധികൃതർ പറഞ്ഞു. ഈ വിവരം വിദ്യാർത്ഥികളെ സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ വഴി അറിയിക്കുകയും ചെയ്തു.കോളേജ് തുറക്കാത്തതിൽ പ്രതിഷേധിച്ച് ഇന്നലെ രാവിലെ പത്ത് മണിയോടെ ഒരു വിഭാഗം വിദ്യാർത്ഥികൾ ബലമായി ഗേറ്റ് തുറന്ന് അകത്തുകയറി.

കോളേജിന് മുന്നിൽ പൊലീസും നിലയുറപ്പിച്ചിരുന്നു. വിദ്യാർത്ഥികളുടെ പ്രതിഷേധത്തിനിടെ കോളേജിൽ നാശനഷ്ടങ്ങളും ഉണ്ടായി.