അമ്പലപ്പുഴ: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ പുന്നപ്ര സൗത്ത് മണ്ഡലം വാർഷിക പൊതുയോഗം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആർ.കുമാരദാസ് ഉദ്ഘാടനം ചെയ്തു. കെ.കമലാത്ഭവൻ, പി.ഉണ്ണിക്കൃഷ്ണൻ, ഹസൻ പൈങാ മഠം, എം.എസ്. ജയറാം, എൻ.രമേശൻ, പി.ബി.രാഘവൻപിള്ള, ബി.സുലേഖ, എൽ. ലതാകുമാരി, എം.എം.തോമസ്, പി.ടി. നെൽസൻ, ജി.ദയാപരൻ, കെ. ഓമന എന്നിവർ സംസാരിച്ചു. ഭാരവാഹികളായി എം.എസ്.ജയറാം (പ്രസിഡന്റ്), എൻ.രമേശൻ (സെക്രട്ടറി), പി.ടി.നെൽസൺ,ജി.ദയാപരൻ (വൈസ് പ്രസിഡന്റുമാർ), കെ.രാധാകൃഷ്ണൻ (ജോയിന്റ് സെക്രട്ടറി), എം.എം.തോമസ് (ഖജാൻജി) കെ. ഓമന (വനിത ഫോറം പ്രസിഡന്റ്) എന്നിവരെ തിരഞ്ഞെടുത്തു.