
അമ്പലപ്പുഴ: പ്രളയ ദുരിതാശ്വാസത്തോടനുബന്ധിച്ചുള്ള ആർ.കെ.ഐ സയന്റഫിക്ക് കാഫ് റെയറിംഗ് പ്രോഗ്രാം വഴി അമ്പലപ്പുഴ തെക്ക് ഗ്രാമ പഞ്ചായത്തിലെ 50 ക്ഷീരകർഷകരുടെ നാലു മുതൽ ആറ് മാസത്തിനിടയിൽ പ്രായമുള്ള കന്നുകുട്ടികൾക്ക് 50 ശതമാനം സബ്സിഡി നിരക്കിൽ മാസംതോറും നൽകുന്ന കാലിത്തീറ്റയുടെ വിതരണോദ്ഘാടനം അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. കവിത നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്. ശ്രീലേഖ അദ്ധ്യക്ഷയായി. ആമയിട ക്ഷീരോത്പാദക സഹകരണ സംഘം പ്രസിഡന്റ് കരുമാടി മുരളി സംസാരിച്ചു. അമ്പലപ്പുഴ തെക്ക് മൃഗാശുപത്രിയിലെ സീനിയർ വെറ്ററിനറി സർജൻ ഡോ. മേരി ലിഷി പദ്ധതി വിശദീകരിച്ചു.