ambala

അമ്പലപ്പുഴ: ചിതറി കിടന്ന കേബിൾ ടി.വി ഓപ്പറേറ്റർമാരെ ഒരു കുടക്കീഴിൽ നിർത്തിയ പ്രസ്ഥാനമാണ് കേബിൾ ടി.വി ഓപ്പറേറ്റേഴ്സ് അസോസിയേഷനെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി കെ.വി.രാജൻ പറഞ്ഞു. സി.ഒ .എ ജില്ലാ സമ്മേളനം അമ്പലപ്പുഴ കോറൽ ഹൈറ്റ്സിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ വൈസ് പ്രസിഡന്റ് ജോജി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി ഉണ്ണിക്കൃഷ്ണൻ അനുശോചന പ്രമേയം അവതരിപ്പിച്ചു.ജില്ലാ സെക്രട്ടറി എസ്.ഷിബു റിപ്പോർട്ടും ട്രഷറർ പി.എസ്.സിബി സാമ്പത്തിക റിപ്പോർട്ടും മോഹനൻ പിള്ള, ഓഡിറ്റിംഗ് റിപ്പോർട്ടും സംസ്ഥാന വൈസ് പ്രസിഡന്റ് എം.മൻസൂർ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി നിസാർ കോയാപറമ്പിൽ, പി.പി. സുരേഷ് കുമാർ, അജിത് ദാസ് ,ലതീഷ് കുമാർ, ബി.ബിനു, രാജീവ് പണിക്കർ ,സ്വാഗത സംഘം ജനറൽ കൺവീനർ വി.ആർ.ബിനു എന്നിവർ പ്രസംഗിച്ചു.