ആലപ്പുഴ : കുട്ടനാടിന്റെ സമഗ്രമായ വികസനം ലക്ഷ്യമാക്കി ഡോ.എം.എസ്. സ്വാമിനാഥൻ കമ്മീഷൻ സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്ന പദ്ധതികൾ നടക്കായിയത് സംബന്ധിച്ച വിവരങ്ങൾ അടങ്ങിയ ധവളപത്രം സർക്കാർ പുറപ്പെടുവിക്കണമെന്ന് കേരള സംസ്ഥാന നെൽ-നാളികേര കർഷക ഫെഡറേഷൻ സംസ്ഥാന നേതൃയോഗം ആവശ്യപ്പെട്ടു. നേതൃയോഗം സംസ്ഥാന പ്രസിഡന്റ് ബേബി പാറക്കാടൻ ഉദ്ഘാടനം ചെയ്തു. ആന്റണി കരിപ്പാശേരി അദ്ധ്യക്ഷത വഹിച്ചു.സിബിച്ചൻ കല്ലുപാത്ര , ഇ.ഷാബ്ദ്ദീൻ , ജോർജ്ജ് തോമസ് , രാമചന്ദ്രൻ നായർ എം.എ , ജോമോൻ കുമരകം , രാജൻ മേപ്രാൽ, ബിനു മദനനൻ , ജോ നെടുങ്ങാട് ,ഹക്കിം മുഹമ്മദ് രാജാ എന്നിവർ സംസാരിച്ചു.