pachakam

ആലപ്പുഴ: ജില്ലയിൽ പാചക കാറ്ററിംഗ് മേഖലയിലെ തൊഴിലാളികളുടെ സംഘടനയായ കെ.പി.സി.ടി.യുവിന്റെ മൂന്നാമത് ജില്ലാ സമ്മേളനം എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി കെ.പി.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സുഗതൻ സ്മാരകത്തിൽ നടന്ന സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് കെ.കെ.ജയറാം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെകട്ടറി പി.എച്ച്. കബിർ സ്വാഗതം പറഞ്ഞു.പി.വി.സത്യനേശൻ, അഡ്വ:വി.മോഹൻദാസ്, ഡി.പി.മധു, വി.പി.ചിദംബരൻ, മോഹൻ വാതറ, പി.ജെ.അജി, പി.ജെ.കുരുവിള എന്നിവർ സംസാരിച്ചു. മുൻ ഭരണസമിതി ഭേദഗതിയോടെ തുടരാൻ സമ്മേളനം തീരുമാനിച്ചു.