
മാന്നാർ: മാന്നാർ മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ കോൺഗ്രസ് നേതാവ് കെ.കരുണാകരൻ, പി.ടി.തോമസ് എന്നിവരുടെ അനുസ്മരണം നടന്നു. അനുസ്മരണ യോഗം ഡി.സി.സി ജനറൽ സെക്രട്ടറി തോമസ് ചാക്കോ ഉത്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഹരികുട്ടംപേരൂർ അദ്ധ്യക്ഷത വഹിച്ചു. ഷാജി കോവുംപുറത്ത്, അനിൽ മാന്തറ, സുജിത്ത് ശ്രീരംഗം, കല്യാണക്യഷ്ണൻ, സാബു ട്രാവൻകൂർ, നുന്നു പ്രകാശ്, പ്രദീപ് ശാന്തി സന്ദനം, ഗണേഷ്.ജി.മാന്നാർ എന്നിവർ പ്രസംഗിച്ചു.