മാന്നാർ : മാന്നാർ ഗ്രന്ഥശാലയുടെയും നായർ സമാജം ബോയ്സ് ഹൈസ്കൂളിന്റെയും സംയുക്താഭിമുഖ്യത്തിൽ വിമുക്തി വാരാചരണത്തിന്റെ ഭാഗമായി ലഹരിവിരുദ്ധ ബോധവൽക്കരണക്ലാസും വിമുക്തി ക്ലബ് രൂപീകരണവും നടന്നു. ഗ്രന്ഥശാല പ്രസിഡന്റ്‌ എസ്‌. പി. എസ്‌. ഉണ്ണിത്താൻ അദ്ധ്യക്ഷത വഹിച്ച യോഗം താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ്‌ എൽ. പി. സത്യപ്രകാശ് ഉദ്ഘാടനം ചെയ്തു.. സിവിൽ എക്സൈസ് ഓഫീസർ എം.കെ. ശ്രീകുമാർ ക്ലാസ്‌ നയിച്ചു. ഗ്രാമപഞ്ചായത്ത് അംഗം ശാന്തിനി.എസ്‌, കെ.ആർ ശങ്കരനാരായണൻ നായർ, പ്രഥമാധ്യാപിക സുജ എ.ആർ, മാധവൻ നമ്പൂതിരി, എം.കെ.വി.പിള്ള തുടങ്ങിയവർ സംസാരിച്ചു.