rice

ആലപ്പുഴ: കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെയും മങ്കൊമ്പ് കീട നിരീക്ഷണ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ വിത്തു മുതൽ കൊയ്ത്തുവരെ എന്ന പേരിൽ കാർഷിക കൃഷിയിട പാഠശാലയ്ക്ക് പുന്നപ്ര വടക്ക് പഞ്ചായത്തിൽ, കുറുവപ്പാടം പാടശേഖരത്തിൽ തുടക്കമായി. ഒന്നിടവിട്ട ആഴ്ചകളിൽ കീട നിരീക്ഷണ കേന്ദ്രത്തിലെ പെസ്റ്റ് സ്‌കൗട്ടുകളും സാങ്കേതിക ഉദ്യോഗസ്ഥരും കീടരോഗ നിരീക്ഷണം നടത്തി ആവശ്യമായ സാങ്കേതിക നിർദേശങ്ങൾ നൽകും. നെല്ലിനെ ആക്രമിക്കുന്ന കീടങ്ങളെയും പ്രാണികളെയും കർഷകർക്ക് മനസിലാക്കിച്ച് കീട നിയന്ത്രണ മാർഗങ്ങൾ പരിശീലിപ്പിക്കുകയാണ് ലക്ഷ്യം. കീട നിരീക്ഷണ കേന്ദ്രം അസിസ്റ്റന്റ് ഡയറക്ടർ സ്മിത ക്ലാസിന് നേതൃത്വം നൽകി.