അമ്പലപ്പുഴ: ഇല്ലിച്ചിറ പാടശേഖരം, കന്നിട്ടവടക്ക്, ഗ്രേസിംഗ് ബ്ലോക്ക്, നാനൂറാം പാടശേഖരം, മുടിയിലക്കരി തുടങ്ങിയ പാടശേഖരങ്ങളിൽ ഓരുവെള്ള ഭീഷണി കർഷകരെ ആശങ്കയിലാക്കുന്നു. തൃക്കുന്നപ്പുഴ പൊഴി, കായംകുളം തുടങ്ങിയ ജലാശയങ്ങളിൽ നിന്നാണ് ഓരുവെള്ളം ടി.എസ്.കനാലിലേക്ക് കയറുന്നത്. ഓരുവെള്ള ഭീഷണി ഉയരുമ്പോൾ മുൻ കാലങ്ങളിൽ തോടുകളിൽ ഓരുമുട്ടുകൾ സ്ഥാപിക്കുമായിരുന്നു.എന്നാൽ ഇക്കുറി ഓരുമുട്ടുകൾ സ്ഥാപിച്ചിട്ടില്ല. തൃക്കുന്നപ്പുഴ ഭാഗത്ത് മണൽചാക്ക് അടുക്കി ഓരുമുട്ടുകൾ ഒരുക്കണമെന്നാണ് കർഷകരുടെ ആവശ്യം.