ambala

അമ്പലപ്പുഴ: സർവീസിൽ നിന്ന് വിരമിച്ച പ്രഥമാദ്ധ്യാപകർക്ക് ഉപജില്ലാ ഹെഡ് മാസ്റ്റേഴ്സ് ഫാറത്തിന്റെ ആഭിമുഖ്യത്തിൽ യാത്രഅയപ്പ് നൽകി. എച്ച്. സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ദീപ റോസ് അദ്ധ്യക്ഷയായി. ഹെഡ് മാസ്റ്റേഴ്സ് ഫാറം സെക്രട്ടറി എം. ഉമ്മർ കുഞ്ഞ്, സി. പ്രദീപ്, രാജു, രാധാകൃഷ്ണൻ, അനിത വിജയലക്ഷ്മി, എൻ. രമ എന്നിവർ സംസാരിച്ചു.