interview

ആലപ്പുഴ: ജില്ലാ മെഡിക്കൽ ഓഫീസിന്റെ കീഴിൽ പ്രവർത്തിക്കുന്ന ജില്ലാ മാനസികാരോഗ്യ പദ്ധതി- കമ്മ്യൂണിറ്റി റീഹാബിലിറ്റേഷൻ വിഭാഗത്തിൽ പ്രോജക്ട് ഓഫീസറെയും മാവേലിക്കര വിമുക്തി ഡി അഡിക്ഷൻ സെന്ററിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റിനെയും നിയമിക്കുന്നു. മെഡിക്കൽ ആൻഡ് സോഷ്യൽ വർക്ക് പ്രത്യേക വിഷയമായുള്ള എം.എസ്.ഡബ്യു യോഗ്യതയുള്ളവരെയാണ് പ്രോജക്ട് ഓഫീസർ തസ്തികയിലേക്ക് പരിഗണിക്കുക. ശമ്പളം 28955 രൂപ. ക്ലിനിക്കൽ സൈക്കോളജിസ്റ്റ് തസ്തികയിൽ എം.ഫിൽ/ ക്ലിനിക്കൽ സൈക്കോളജിയിൽ പി.ജി.ഡി.സി.പിയും ആർ.സി.ഐ രജിസ്‌ട്രേഷനും. ശമ്പളം 39500 രൂപ. ഇരുതസ്തികകൾക്കും രണ്ടു വർഷത്തെ പ്രവൃത്തിപരിചയം വേണം. യോഗ്യതാ രേഖകളുടെ അസലും പകർപ്പും സഹിതം 30ന് രാവിലെ 11ന് ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം) കോൺഫറൻസ് ഹാളിൽ നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം. ഫോൺ: 0477 2251650.