ambala

അമ്പലപ്പുഴ: ആലപ്പുഴ രൂപതയുടെ നേതൃത്വത്തിൽ ജില്ലാ ജയിലിൽ സംഘടിപ്പിച്ച ക്രിസ്മസ് ആഘോഷം എച്ച് .സലാം എം. എൽ. എ ഉദ്ഘാടനം ചെയ്തു. ബിഷപ്പ് ഡോ.ജയിംസ് റാഫേൽ ആനാപറമ്പിൽ അദ്ധ്യക്ഷനായി. കൗൺസിലർ സിമിഷാഫി ഖാൻ, സ്നേഹതീരം ഡയറക്ടർ ഉമ്മച്ചൻ പി ചക്കുപുരക്കൽ, ഫാ.ജോൺ വടക്കേക്കളം, സിസ്റ്റർ ക്രിസ്റ്റി, ജയിൽ അസി.സൂപ്രണ്ട് പി. എൻ. സജീഷ് എന്നിവർ സംസാരിച്ചു. ജയിൽ സൂപ്രണ്ട് ആർ .ശ്രീകുമാർ സ്വാഗതം പറഞ്ഞു. തിരഞ്ഞെടുത്ത അന്തേവാസികൾക്ക് പുതു വസ്ത്രങ്ങളും, ജയിലിലേക്ക് 25 കസേരകളും രൂപത സൂപ്രണ്ടിന് കൈമാറി.