
കായംകുളം: റോഡിൽ പാർക്ക് ചെയ്തിരുന്ന സ്ക്കോർപ്പിയോ വാഹനത്തിന് തീ പിടിച്ചു. മുൻ നഗരസഭാ കൗൺസിലർ സദാശിവന്റെ വാഹനമാണ് കത്തിനശിച്ചത്. ഇന്നലെ ഉച്ചയോടെ കായംകുളം എരുവ ക്ഷേത്രത്തിന് കിഴക്ക് പാലത്തിന് സമീപമായിരുന്നു അപകടം. പ്രസ് ഉടമ കൂടിയായ ഇദ്ദേഹം റോഡിൽ വാഹനം പാർക്ക് ചെയ്തശേഷം ബന്ധുവീട്ടിലേയ്ക്ക് പോയി തിരികെ വരുമ്പോഴാണ് വാഹനം കത്തുന്നത് കണ്ടത്. ഫയർഫോഴ്‌സെത്തി തീ അണച്ചു.