ആലപ്പുഴ: 89-ാമത് ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് ഗുരുധർമ്മ പ്രചാരണസഭ ആലപ്പുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മേഖലയിലെ ഗുരുധർമ്മ പ്രചാരണസഭ യൂണിറ്റുകളുടെ സഹകരണത്തോടെ തീർത്ഥാടന വിളംബര സമ്മേളനവും പദയാത്രയും 26ന് നടത്തും. രാവിലെ 9ന് വടക്കനാര്യാട് നേതാജി പടിഞ്ഞാറ് ഗുരുദേവ പ്രാർത്ഥനാ സമിതിയിൽ വിളംബര പദയാത്ര മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ടി.വി. അജിത്കുമർ ഉദ്ഘാടനം ചെയ്യും. ജി.ഡി.പി.എസ് മണ്ഡലം പ്രസിഡന്റ് കെ.എം. ജയസേനൻ അദ്ധ്യക്ഷത വഹിക്കും. ജി.ഡി.പി.എസ് എക്സിക്യൂട്ടീവ് അംഗം സതീശൻ അത്തിക്കാട് തീർത്ഥാടന സന്ദേശം നൽകും. ജി.ഡി.പി.എസ് കേന്ദ്ര കമ്മിറ്റി അംഗം എം.ഡി. സലിം പദയാത്ര ക്യാപ്റ്റൻ എം.കെ. നരേന്ദ്രൻ മാവിലേഴത്തിന് ധർമ്മപതാക കൈമാറും. ജില്ലാ സെക്രട്ടറി വി.വി. ശിവപ്രസാദ്, ടി.ജി. മോഹൻ, ടി.കെ. രാജൻ പാതിരപ്പള്ളി, കെ.ജി. കമലസനൻ, പി.ഡി. സതീശൻ എന്നിവർ സംസാരിക്കും. എസ്.എൻ. പ്രാർത്ഥനാ സമിതിയിൽ നിന്ന് ആരംഭിച്ച് നേതാജി ജംഗ്ഷൻ, തമ്പകച്ചുവട്, റോഡ്മുക്ക്, കോമളപുരം കിഴക്ക് ഗുരുദേവഗിരി, എസ്.എൻ.ഡി.പി യോഗം 300-ാം നമ്പർ ശാഖ, ആസ്പിൻവാൾ ജംഗ്ഷൻ, ചാരംപറമ്പ്, ആരാധന, സർഗ ജംഗ്ഷൻ, എച്ച്.എം.സി, തിരുവിളക്ക് തുടങ്ങിയ ജംഗ്ഷനുകളിലൂടെ സഞ്ചരിച്ച് വൈകിട്ട് 4.30ന് കിടങ്ങാംപറമ്പ് ശ്രീനാരായണ ഗുരു സ്മാരക യുവജനസംഘം ഹാളിൽ സമാപിക്കും. തുടർന്ന് നടക്കുന്ന സമാപന സമ്മേളനം ജി.ഡി.പി.എസ് ജില്ലാ സെക്രട്ടറി വി.വി. ശിവപ്രസാദ് ഉദ്ഘാടനം ചെയ്യും. ജി.ഡി.പി.എസ് മണ്ഡലം വൈസ് പ്രസിഡന്റ് ടി.കെ. രാജൻ അദ്ധ്യക്ഷത വഹിക്കും. ജി.ഡി.പി.എസ് കേന്ദ്ര കമ്മിറ്റി അംഗം എം.ഡി. സലിം തീർത്ഥാടന സന്ദേശം നൽകും. കെ.ജി. കമലാസനൻ, വി. സിദ്ധാർത്ഥനൻ, എം.കെ. നരേന്ദ്രൻ എന്നിവർ സംസാരിക്കും.