itavila-kit

മാന്നാർ: ഗ്രാമ പഞ്ചായത്ത് കൃഷിഭവനിൽ നിന്ന് ജനകീയാസൂത്രണ പദ്ധതിയിൽ ഇടവിള കിറ്റ് വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനിൽ ശ്രദ്ധേയം ഉദ്ഘാടനം നിർവഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷരായ ശാലിനി രഘുനാഥ്, സലിം പടിപ്പുരക്കൽ, വത്സല ബാലകൃഷ്ണൻ, മാവേലിക്കര ബ്ലോക്ക് പഞ്ചായത്തംഗം അനിൽ അമ്പിളി, ഗ്രാമപഞ്ചായത്തംഗങ്ങളായ സുനിത എബ്രഹാം, സുജാത മനോഹർ, അനീഷ് മണ്ണാരേത്ത്, എസ്. ശാന്തിനി, കൃഷി ഓഫീസർ പി.സി. ഹരികുമാർ, കർഷകർ, കൃഷി ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.