chri

ഹരിപ്പാട്: ആയാപറമ്പ് ഗാന്ധിഭവൻ സ്‌നേഹവീട്ടിൽ നടത്തിയ ക്രിസ്മസ് ആഘോഷം സ്നേഹസംഗമമായി. ഗാന്ധിഭവൻ അന്തേവാസികൾ ഭിന്നശേഷി സഹോദരങ്ങളെ ചേർത്തുപിടിച്ചാണ് സ്നേഹസംഗമം നടത്തിയത്. ആലപ്പുഴയിൽ നിന്ന് മുച്ചക്ര വാഹനങ്ങളിൽ ഭിന്നശേഷിയുള്ള ഇരുപതോളം പേരാണ് സംഗമത്തിൽ പങ്കെടുത്തത്. ഇതോടൊപ്പം ഹരിപ്പാട് ബി.ആർ.സിയിലെ ഭിന്നശേഷി വിദ്യാർത്ഥികളും പങ്കാളികളായി.

മാവേലിക്കര ഭദ്രാസന അദ്ധ്യക്ഷൻ ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ് ഉദ്ഘാടനം നിർവഹിച്ചു. ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജൻ അദ്ധ്യക്ഷനായി. ചെറുതന ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എബി മാത്യു, ആലപ്പുഴ ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. ടി. എസ്. താഹ, മുൻ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി.ബി. രത്നാകുമാരി, ഗാന്ധിഭവൻ വൈസ് ചെയർമാൻ പി.എസ്. അമൽരാജ്, ട്രസ്റ്റി പ്രസന്ന രാജൻ, സ്‌നേഹവീട് മാനേജ്മെന്റ് കമ്മിറ്റി ചെയർമാൻ ജി. രവീന്ദ്രൻ പിള്ള, ബനില സതീഷ്, അബി ഹരിപ്പാട്, ലതിക നായർ, പ്രണവം ശ്രീകുമാർ, സുന്ദരം പ്രഭാകരൻ, നിസാർ പൊന്നാരത്ത്, ആയാപറമ്പ് രാമചന്ദ്രൻ, അനിൽ ബോസ്, നാസർ, ശ്യാം, ജൂലി ബിനു തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ 101 തവണ രക്തദാനം നടത്തിയ എ.കെ. മധു, ജോയിന്റ് ആർ.ടി.ഒ എം.ജി. മനോജ്‌, ഷോർട്ട് ഫിലിം സംവിധായകൻ അനി മങ്ക്, ഭിന്നശേഷി കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ്‌ ജാഫർ പുന്നപ്ര, സെക്രട്ടറി അജിത് കൃപ എന്നിവർക്ക് ആദരവ് സമ്മാനിച്ചു. ഗാന്ധിഭവൻ സ്‌നേഹവീട് ഡയറക്ടർ മുഹമ്മദ്‌ ഷെമീർ സ്വാഗതം പറഞ്ഞു.