ഹരിപ്പട്: വീയപുരം ഗ്രാമപഞ്ചായത്തിനെ മലമ്പനി വിമുക്ത പഞ്ചായത്തായി പ്രസിഡന്റ് ഷീജാ സുരേന്ദ്രൻ പ്രഖ്യാപിച്ചു. അന്യസംസ്ഥാനങ്ങളിൽ നിന്ന് പഞ്ചായത്ത് പരിധിക്കുള്ളിൽ എത്തുന്നവരുടെ യഥാർത്ഥ കണക്കെടുക്കുകയും രക്തപരിശോധന നടത്തി മലമ്പനി നിർണയിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു. വൈസ് പ്രസിഡന്റ് പി.എ. ഷാനവാസ് അദ്ധ്യക്ഷനായി. മെഡിക്കൽ ഓഫീസർ ഇജാസ് മുഹമ്മദ് വിശദീകരണം നടത്തി. പഞ്ചായത്ത് സെക്രട്ടറി ബാബുക്കുട്ടൻ നായർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ നിഷ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി.ഡി. ശ്യാമള, എന്‍ ലത്തീഫ്, ജോസഫ് എബ്രഹാം, പ്രീത വിനീഷ്, ജഗേഷ്, മായ ജയചന്ദ്രൻ, ലില്ലിക്കുട്ടി, ജയൻ, സുമതി എന്നിവർ സംസാരിച്ചു.