മാവേലിക്കര: താലൂക്ക് സഹകരണ ബാങ്ക് തഴക്കര ശാഖയിലെ തട്ടിപ്പിനിരയായ നിക്ഷേപരുടെ അനിശ്ചിതകാല സത്യഗ്രഹം 13-ാം ദിനത്തിലേക്ക്. ഇന്നലെ പ്രതിഷേധ പ്രകടനവും ധർണയും നടത്തി. ബാങ്ക് ആസ്ഥാനത്തുനിന്ന് ഭരണസമിതി വൈസ് പ്രസിഡന്റ് കെ. മുരളീധര കൈമളിന്റെ വീട്ടിലേക്കായിരുന്നു പ്രകടനം. തുടർ ദിവസങ്ങളിൽ നിക്ഷേപകർക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാത്ത എല്ലാ ഭരണസമിതി അംഗങ്ങളുടെയും വീടുകളിലേക്ക് പ്രകടനം നടത്തുമെന്ന് നിക്ഷേപക കൂട്ടായ്മ അറിയിച്ചു.
കാർഷിക വികസന ബാങ്ക് എംപ്ലോയീസ് യൂണിയന്‍ വൈസ് പ്രസിഡന്റ് ഡി. തുളസിദാസ് ഉദ്ഘാടനം ചെയ്തു. നിക്ഷേപക കൂട്ടായ്മ കൺവീനർ ബി. ജയകുമാർ അദ്ധ്യക്ഷനായി. കൃഷ്ണപിള്ള, സൈമൺ, രാജു, ബാബു, വർഗീസ്, ഉമ്മൻ ഇസഹാക്ക്, ഇന്ദിര സജി എന്നിവർ സംസാരിച്ചു.