ചേർത്തല: ആശ്രയം ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ 26ന് കുട്ടികൾക്കായി നിങ്ങളുടെ മനോഭാവം മാറ്റുകയെന്ന വിഷയത്തിൽ ബോധവത്കരണ ക്ലാസ് നടത്തും. കോര്യംപള്ളി സ്‌കൂളിന് സമീപം യക്ഷിയമ്പലം ഹാളിൽ രാവിലെ 10ന് നടക്കുന്ന ക്ലാസിന് മാദ്ധ്യമ പ്രവർത്തകൻ ജോർജ് പുളിക്കൻ നേതൃത്വം നൽകും. വി. സുധാകരൻ, വി.ആർ. കാർത്തികേയൻ, സുലേഖ ശശികുമാർ, എം.എൻ. പരമേശ്വരൻ എന്നിവർ സംസാരിക്കും.