മാവേലിക്കര: ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കെ. കരുണാകരനെ അനുസ്മരിച്ചു. കെ.പി.സി.സി നിർവാഹക സമിതി അംഗം കോശി.എം. കോശി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ. ഗോപൻ അദ്ധ്യക്ഷനായി. ഡി.സി.സി വൈസ് പ്രസിഡന്റുമാരായ കല്ലുമല രാജൻ, അഡ്വ. കെ.ആർ. മുരളീധരൻ, കെ.പി.സി.സി അംഗം അഡ്വ. കുഞ്ഞുമോൾ രാജു, ഡി.സി.സി സെക്രട്ടറി ലളിത രവീന്ദ്രനാഥ്, മുനിസിപ്പൽ ചെയർമാൻ കെ.വി. ശ്രീകുമാർ, യു.ഡി.എഫ് കൺവീനർ അനി വർഗീസ്, കണ്ടിയൂർ അജിത്ത്, പഞ്ചവടി വേണു, രാജു പുളിന്തറ, അഡ്വ. ശ്രീനിവാസൻ, സജീവ് പ്രായിക്കര, എം. രമേശ്കുമാർ, കൃഷ്ണകുമാരി, ശാന്തി അജയന്‍, ബിജു പുതിയകാവ്, കെ. ഭാസ്‌കരൻ, അരവിന്ദൻ, ബിന്ദു എന്നിവർ സംസാരിച്ചു