മാവേലിക്കര: ചെട്ടികുളങ്ങര നോർത്ത് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കെ. കരുണാകരന്റെ ചരമ വാർഷികം ആചരിച്ചു. കരിപ്പുഴ ജംഗ്ഷനിൽ നടന്ന ചടങ്ങിൽ ഡി.സി.സി ജനറൽ സെക്രട്ടറി രാജൻ ചെങ്കള്ളിൽ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ അനീഷ് കരിപ്പുഴ അദ്ധ്യക്ഷനായി. മണികണ്ഠൻ പിള്ള, പ്രസന്നൻ പിള്ള, വിശ്വനാഥൻ, സോമരാജൻ, ബെന്നി യോഹന്നാൻ, വേണുഗോപാൽ, വർഗീസ് എബ്രഹാം, ശാന്തി ചന്ദ്രൻ, കരിപ്പുഴ മോഹൻ, ശശിധരൻ പിള്ള, വിനു കുമാർ, ശ്രീകുമാർ, ജയൻ, മുരളീധരൻ, സുരേഷ്, മണിക്കുട്ടൻ, ശ്രീധരൻ പിള്ള, അഭിജിത്ത്, ഗോപാലകൃഷ്ണൻ നായർ, മോഹനൻ, വിജയൻ, ലാൽജി എന്നിവർ സംസാരിച്ചു.