photo

ചേർത്തല: ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ മുഖ്യമന്ത്റി കെ. കരുണാകരൻ ചരമവാർഷികവും അന്തരിച്ച പി.ടി. തോമസ് എം.എൽ.എ അനുസ്മരണവും നടത്തി. കോൺഗ്രസ് ഓഫീസിൽ നടന്ന പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും യു.ഡി.എഫ് ജില്ലാ ചെയർമാൻ സി.കെ. ഷാജി മോഹൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് പി. ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷനായി. ഐസക് മാടവന, ആർ. ശശിധരൻ, സി.ഡി. ശങ്കർ, സജി കുര്യാക്കോസ്, കെ.എസ്. അഷറഫ്, ജി. വിശ്വംഭരൻ നായർ, കെ. ദേവരാജൻ പിള്ള, ബാബു മുള്ളൻ ചിറ, കെ.സി. ജയറാം, ടി.ഡി. രാജൻ അബ്ദുൾ ബഷീർ, പി.ആർ. പ്രകാശൻ എന്നിവർ സംസാരിച്ചു.