മാവേലിക്കര: കുന്നം ധർമ്മശാസ്താ ക്ഷേത്രത്തിൽ 26ന് ആഴിപൂജ നടക്കും. ശബരിമല അയ്യപ്പസേവാ സമാജത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചടങ്ങുകൾക്ക് പെരിങ്ങര പേരകത്ത് സുകുമാരൻ സ്വാമി കാർമ്മികത്വം വഹിക്കും. പുലർച്ചെ 7ന് പന്തലിന് പാദപ്രതിഷ്ഠ, തുടർന്ന് പന്തൽ ഒരുക്ക്, ഉച്ചയ്ക്ക് അന്നദാനം, രാത്രി 10ന് ആഴിപൂജ എന്നിവ നടത്തും. പെരിങ്ങര മാനവ ഗ്രാമസേവാസമിതി ശരണകീർത്തനം നടത്തും.