കുട്ടനാട്: കുട്ടനാട് സൗത്ത് യൂണിയന്റെ നേതൃത്വത്തിൽ 89-ാമത് ശിവഗിരി തീർത്ഥാടന വിളംബര പദയാത്രയും ബൈക്ക് റാലിയും നടത്തും. ക്രിസ്മസ് ദിനത്തിൽ ചമ്പക്കുളം അമിച്ചകരി 2007 ാം നമ്പർ ശാഖാ ക്ഷേത്രസന്നിധിയിൽ നിന്നാരംഭിക്കുന്ന പരിപാടി യൂണിയൻ കൺവീനർ അഡ്വ. പി. സുപ്രമോദം ഉദ്ഘാടനം ചെയ്യും. ജോ. കൺവീനർ എ.ജി. സുഭാഷ്, റാലി ക്യാപ്ടൻ യൂണിയൻ യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് സനൽ കുമാറിന് പീതപതാക കൈമാറും. വിവിധ ശാഖകളുടെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി റാലി എടത്വാ യൂണിയൻ ഓഫീസിൽ സമാപിക്കും.