ചാരുംമൂട്: കെ.പി റോഡരുകിലുള്ള വഴിയോര കച്ചവടക്കാരെ ഒഴിപ്പിച്ചു. പറയംകുളം ജംഗ്ഷൻ മുതൽ കിഴക്കോട്ട് ഐ.ടി.ബി.പി ജംഗ്ഷൻ വരെയുള്ള ഭാഗത്തെ വഴിയോരക്കച്ചവടക്കാരെയാണ് ഇന്നലെ ഒഴിപ്പിച്ചത്. പി.ഡബ്ല്യു.ഡി അധികൃതരെത്തി നൂറനാട് പൊലീസിന്റെ സഹായത്തോടെയാണ് ഒഴിപ്പിച്ചത്. വഴിയോരക്കച്ചവടക്കാരിൽ ചിലർ എതിർത്തെങ്കിലും അധികൃതർ നടപടി സ്വീകരിക്കുകയായിരുന്നു.