ചാരുംമൂട്: പി.ടി. തോമസിന്റെ നിര്യാണത്തിൽ നൂറനാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി അനുശോചിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജി. ഹരിപ്രകാശ് അദ്ധ്യക്ഷനായി. എം.ആർ. രാമചന്ദ്രൻ, ടി. പാപ്പച്ചൻ, മനോജ്.സി. ശേഖർ, രാജൻപിള്ള, പി.എം. രവി, ഷാജിഖാൻ, എസ്. സാദിഖ്, പി.എം. ഷെരീഫ്, ശിവപ്രസാദ് ഇബ്രാഹിംകുട്ടി, അബ്ദുൽ ജബ്ബാർ തുടങ്ങിയവർ സംസാരിച്ചു.