
ചാരുംമൂട്: ജില്ലാ പഞ്ചായത്ത് 2021-22 വാർഷിക പദ്ധതിയിൽ 20 ലക്ഷം രൂപ ചെലവഴിച്ച് താമരക്കുളം ഗ്രാമപഞ്ചായത്ത് പത്താം വാർഡിലെ പുതുപുരയ്ക്കൽ കോളനിയിൽ നിർമ്മിക്കുന്ന സാംസ്കാരിക നിലയത്തിന് ജില്ലാ പഞ്ചായത്തംഗം നികേഷ് തമ്പി തറക്കല്ലിട്ടു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി. വേണു അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്തംഗം ശാന്തി സുഭാഷ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ശോഭ സജി, വി. പ്രകാശ്, എസ്. ശ്രീജ, ആത്തുക്കാബീവി, മുൻ പ്രസിഡന്റ് എം.കെ. വിമലൻ, അംഗങ്ങളായ കെ.വി. സത്യൻ, വി. രാജു, സി.ഡി.എസ് ചെയർപേഴ്സൺ ഡി. സതി, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.