
ആലപ്പുഴ: കൊലചെയ്യപ്പെട്ട ബി.ജെ.പി ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രൺജീത് ശ്രീനിവാസന്റെ വീട് രൂപതാ ബിഷപ്പ് ജെയിംസ് ആനാ പറമ്പിൽ, രൂപതാ സൊസൈറ്റി ഡയറക്ടർ ഫാ. സേവ്യർ കുടിയാംശ്ശേരി, ചലച്ചിത്ര നടനും ബി.ജെ.പി സംസ്ഥാന സമിതി അംഗവുമായ കൃഷ്ണകുമാർ എന്നിവർ സന്ദർശിച്ചു. രൺജിത്തിന്റെ ഭാര്യ ലിഷ മക്കളായ ഭാഗ്യ, ഹൃദ്യ, അമ്മ വിനോദിനി,സഹോദരൻ അഭിജിത്ത് എന്നിവരെ ആശ്വസിപ്പിച്ചു.