ചാരുംമൂട് : ഗൃഹനാഥനെ വീടിന് സമീപമുളള പുരയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. നൂറനാട് എരുമക്കുഴി ചക്കാല പടീറ്റതിൽ അനിൽകുമാർ (ഭാസ്കരൻ -45) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് 6 മണിയോടെ അനിൽ കുമാറിനെ കാണാതായിരുന്നു. ഇന്നലെ രാവിലെ 11 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യ യെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇദ്ദേഹത്തിന് സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടായിരുന്നതായി പറയുന്നു. നൂറനാട് പോലീസ് മേൽ നടപടികൾ സ്വീകരിച്ചു