
ആലപ്പുഴ: വർഗീയ കൊലപാതകങ്ങൾ സംഘടിപ്പിച്ച് ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ഗൂഢനീക്കങ്ങൾക്കെതിരെ നാളെ സി.പി.ഐ ലോക്കൽ കമ്മിറ്റികൾ മാനവ മൈത്രീ ജ്വാല സംഘടിപ്പിക്കുമെന്ന് ജില്ലാ സെക്രട്ടറി ടി.ജെ. ആഞ്ചലോസ് അറിയിച്ചു. ആലപ്പുഴയുടെ മഹത്തായ രാഷ്ട്രീയ സാംസ്‌കാരിക പാരമ്പര്യത്തിന് കളങ്കമേൽപ്പിക്കുന്ന ക്രൂരമായ കൊലപാതകങ്ങളാണ് നടന്നത്. ഇതിൽ പങ്കാളികളായവരെ മാത്രമല്ല, ഗൂഢാലോചന നടത്തിയവരെ കൂടി പുറത്തുകൊണ്ടുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലയെ ചോരക്കളമാക്കാനുള്ള വർഗീയ ശക്തികളുടെ ഗൂഢനീക്കങ്ങൾക്കെതിരെ സംഘടിപ്പിക്കുന്ന, മാനവ മൈത്രീ ജ്വാല വിജയിപ്പിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.