തുറവൂർ: തുറവൂർ കലാ രംഗത്തിന്റെ വാർഷിക പൊതുയോഗം വൈസ് പ്രസിഡന്റ് ജെ. ഗോപാലകൃഷ്ണ പൈയുടെ അദ്ധ്യക്ഷതയിൽ ചേർന്നു. സെക്രട്ടറി സി.ബി.മോഹനൻ നായർ പ്രവർത്തന റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു.ടി.ജി.പത്മനാഭൻ നായർ, തിരുമല വാസുദേവൻ, എ. ഭാസ്കരൻ നായർ,റഫീഖ്, എച്ച്.ജയകുമാർ,ഷാഹുൽ ഹമീദ് തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി ആർ. മോഹനൻപിള്ള (പ്രസിഡന്റ്), ഉത്തമൻ (വൈസ് പ്രസിഡന്റ്), എൻ.ആർ.ഗൗതമൻ (ജോയിന്റ് സെക്രട്ടറി), പി.ആർ.വിജയകുമാർ (സെക്രട്ടറി),ഷാജി അഗസ്റ്റിൻ (ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു.