christumas-2021

മാന്നാർ: ക്രിസ്തുദേവന്റെ നന്മ നിറഞ്ഞ ജീവിതത്തെ നമ്മുടെ വ്യക്തി ജീവിതത്തോട് ചേർത്ത് പിടിക്കാൻ നമുക്ക് കഴിയണമെന്ന് പരുമല സെമിനാരി മാനേജർ ഫാ.കുര്യാക്കോസ് അഭിപ്രായപ്പെട്ടു. പരുമല സെമിനാരി എൽ.പി സ്‌കൂൾ ക്രിസ്മമസ് ആഘോഷം-2021 പരിപാടിയിൽ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. സെമിനാരി സ്‌കൂൾ പി.ടി.എ പ്രസിഡന്റ് ബഷീർ പാലക്കീഴിൽ അദ്ധ്യക്ഷത വഹിച്ചു.

പൂർവ വിദ്യാർത്ഥി സംഘടനാ പ്രസിഡന്റ് പി.ടി.തോമസ് പീടികയിൽ ഉദ്ഘാടനം നിർവഹിച്ചു. സ്‌കൂൾ പ്രഥമാദ്ധ്യാപകനും സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവുമായ അലക്‌സാണ്ടർ പി.ജോർജ്, യോഹന്നാൻ ഈശോ, തോമസ് ഉമ്മൻ അരികുപുറം, രഹന സക്കീർ, ലിസി തോമസ് തുടങ്ങിയവർ സംസാരിച്ചു.