chennithala

ആലപ്പുഴ: ഗുണ്ടാലിസ്റ്റ് പരിശോധിച്ച് നടപടിയെടുക്കുന്നതിനായി യു.ഡി.എഫ് കാലത്ത് ആവിഷ്കരിച്ച 'ഓപ്പറേഷൻ സുരക്ഷ' പദ്ധതി തിരികെ കൊണ്ടുവരണമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. നിരന്തരമായ ഗുണ്ടാ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുമ്പോഴും, മുഖ്യമന്ത്രി മൗനം പാലിക്കുന്നത് കുറ്റസമ്മതത്തിനു തുല്യമാണ്. ആലപ്പുഴയിലെ ഇരട്ടക്കൊലപാതകത്തിലെ പ്രതികൾ സംസ്ഥാനം വിട്ടുപോയത് പൊലീസിന്റെയും ആഭ്യന്തര വകുപ്പിന്റെയും പരാജയമാണ്. ഇത്രയും നിഷ്ക്രിയമായ പൊലീസ് സംവിധാനം മുമ്പുണ്ടായിട്ടില്ല. ആഭ്യന്തരമന്ത്രിയെന്ന നിലയിൽ പിണറായി വിജയൻ പരാജയമാണ്. 46 രാഷ്ട്രീയ കൊലപാതകങ്ങളാണ് അദ്ദേഹത്തിന്റെ കാലത്ത് ഉണ്ടായത്. പല പൊലീസ് ഉദ്യോഗസ്ഥരും മയക്കുമരുന്നു ലോബിയെ സഹായിക്കുന്നതായി ആക്ഷേപമുണ്ടെന്നും ചെന്നിത്തല ആലപ്പുഴയിൽ വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി.