
അമ്പലപ്പുഴ : അമ്പലപ്പുഴ അർബൻ ഹെൽത്ത് ട്രെയിനിംഗ് സെന്ററിൽ (യു.എച്ച്.ടി.സി ) സ്ത്രീ സൗഹൃദ വിശ്രമ മന്ദിരത്തിന്റെ പ്രവർത്തനത്തിന് തുടക്കമായി. മുൻ മന്ത്രി ജി. സുധാകരന്റെ ശുപാർശ പ്രകാരം വനിതാ ശാക്തീകരണത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിൽ നിന്ന് 12.6 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് മന്ദിരം നിർമിച്ചത്. വിശ്രമ മുറിയും 2 ശുചി മുറികളുമുള്ള കെട്ടിടം 6 മാസക്കാലം കൊണ്ടാണ് പൂർത്തിയാക്കിയത്. എച്ച് .സലാം എം.എൽ.എ വിശ്രമകേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷീബാ രാകേഷ് അദ്ധ്യക്ഷയായി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കവിത, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിബി വിദ്യാനന്ദൻ, ജില്ലാ പഞ്ചായത്തംഗം പി .അഞ്ജു, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ആർ.ജയരാജ്, ശ്രീജാ രതീഷ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. രമേശൻ, അംഗം അപർണാ സുരേഷ് എന്നിവർ സംസാരിച്ചു. മെഡിക്കൽ ഓഫീസർ ഡോ. ലക്ഷ്മി സ്വാഗതം പറഞ്ഞു.