
അമ്പലപ്പുഴ: സ്നേഹപൂർവം ജീവകാരുണ്യ സൗഹൃദ സമിതി ക്രിസ്മസ് ആഘോഷത്തോടനുബന്ധിച്ച് കിടപ്പ് രോഗികൾക്ക് സാന്ത്വന സമ്മാനങ്ങൾ നൽകുന്ന 'ക്രിസ്തുമസ് കനിവ് ' സംഘടിപ്പിച്ചു. ജീവകാരുണ്യ കൂട്ടായ്മ പ്രസിഡന്റ് ഹസൻ.എം. പൈങ്ങാമഠം ഉദ്ഘാടനം നിർവഹിച്ചു. ഷാജി ഗ്രാമദീപം, സി. ടോമിച്ചൻ, എസ്. നഹാസ്, പി.ടി. നെൽസൻ, ആർ. ത്യാഗരാജൻ, കെ. ചന്ദ്രബാബു, എം.റഹ്മത്തുല്ലാഹ്, സോണി ജോസഫ്, ബിജു കപ്പക്കട എന്നിവർ സംബന്ധിച്ചു.