
അമ്പലപ്പുഴ: അമ്പലപ്പുഴ ഗവ.കോളേജിൽ നാഷണൽ സർവ്വീസ് സ്കീമിന്റെ (എൻ.എസ്.എസ് ) സപ്തദിന ക്യാമ്പിനു തുടക്കമായി. "യുവത്വം കൊവിഡ് മഹാമാരിയെ തടയുന്നതിനും ലഘൂകരിക്കുന്നതിനും " എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച ക്യാമ്പ് എച്ച്. സലാം എം. എൽ. എ ഉദ്ഘാടനം ചെയ്തു. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കവിത അദ്ധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി വിശിഷ്ടാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഷീബാ രാകേഷ്, ജില്ലാ പഞ്ചായത്തംഗം പി. അഞ്ജു, ബ്ലോക്ക്, ഗ്രാമ പഞ്ചായത്തംഗങ്ങളായ ആർ. ജയരാജ്, സുഷമരാജീവ്, പ്രോഗ്രാം ഓഫീസർ എം. എസ്. ഷജിം എന്നിവർ സംസാരിച്ചു. കോളേജ് പ്രിൻസിപ്പൽ മോത്തി ജോർജ് സ്വാഗതം പറഞ്ഞു.