
അമ്പലപ്പുഴ: പക്ഷിപ്പനി ബാധിച്ച് താറാവ് നഷ്ടപ്പെട്ട കർഷകർക്ക് അടിയന്തര സഹായം നൽകണമെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ .ഷൂക്കൂർ ആവശ്യപ്പെട്ടു .വണ്ടാനം കിഴക്ക് നാലു പാടത്ത് താറാവു കർഷകരെ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗാന്ധി ദർശൻ സമിതി അമ്പലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റ് നിസാർ വെള്ളാപ്പള്ളി ,ഷാജി ഉസ്മാൻ എന്നിവരും ഒപ്പം ഉണ്ടാരുന്നു.