
അമ്പലപ്പുഴ: പുന്നപ്ര ശാന്തി ഭവനിലെ രണ്ടാമത്തെ അന്തേവാസിയായി എത്തിയ ജോസഫ് (70, നെൽസൺ) നിര്യാതനായി. ആലപ്പുഴ മുല്ലക്കൽ തെരുവിൽ നിന്നും സൗത്ത് പൊലീസാണ് 2000 ൽ ജോസഫിനെ ശാന്തി ഭവനിൽ എത്തിച്ചത്. മൃതദേഹം ആലപ്പുഴ ജനറൽ ആശുപത്രി മോർച്ചറിയിൽ. ജോസഫിനെക്കുറിച്ച് അറിയാവുന്നവർ പുന്നപ്ര ശാന്തി ഭവനുമായി ബന്ധപ്പെടണമെന്ന് മാനേജിംഗ് ട്രസ്റ്റി ബ്രദർ മാത്യു ആൽബിൻ അറിയിച്ചു. ഫോൺ - O477-2287322, 9447403035.